ചാത്തന്നൂര്‍: ചിറക്കര സഹകരണബാങ്കിലെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ വീടുകയറിവെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ ലോക്കൽകമ്മിറ്റിയംഗം അറസ്റ്റിൽ.
സി.പി.ഐ ഉളിയനാട് ബ്രാഞ്ച് സെക്രട്ടറി ബിനുകുമാറിനെ (45) ലോക്കൽ കമ്മിറ്റിയംഗം മറുത സുനി എന്ന സുനിലാണ് ചൊവാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടില്‍ കയറി വാള് ഉപയോഗിച്ച് തലക്ക് വെട്ടിപ്പരിക്കേൽപിച്ചത്. ബിനുവിന്റെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയതോടെ സുനില്‍ ഓടി രക്ഷപ്പെട്ടെങ്കിലും ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ബിനുകുമാറിനെ നെടുങ്ങോലം താലൂക്കാശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചിറക്കര സഹകരണ ബാങ്ക് നിയമനത്തില്‍ ബിനുകുമാറിന്റെ ഭാര്യക്കും സി.പി.ഐ വനിത നേതാവ് മായ സുരേഷിന്റെ മകള്‍ക്കും ജോലി ലഭിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പാര്‍ട്ടി നേതാക്കളുടെ ബന്ധുനിയമനത്തെ തുടർന്നുണ്ടായ തര്‍ക്കം ജില്ല സെക്രട്ടറി സുപാലിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ ഇരിക്കവേയാണ് ചൊവ്വാഴ്ച സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഏറ്റുമുട്ടിയത്. സുനിലിനെ കോടതിയില്‍ ഹാജരാക്കി. ചാത്തന്നൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.