ചാത്തന്നൂർ: ദേശീയപാതനിർമാണ ഭാഗമായി ഓട നിർമാണത്തിനായി വഴിയടച്ചിട്ട് ഒരുമാസം. അടിയന്തരമായി മണ്ണിട്ട് വഴിയുണ്ടാക്കണമെന്ന ആവശ്യവുമായി ദുരിതത്തിലായ പ്രദേശവാസികൾ രംഗത്ത്. ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷന് കിഴക്ക് ഏറം തെങ്ങുവിള ഭാഗത്തേക്കുള്ള വഴിയാണ് ഒരു മാസമായി ഓടനിർമാണത്തിന്റെ പേരിൽ യാത്രതടസ്സമുണ്ടാക്കി അടച്ചിട്ടിരിക്കുന്നത്.
ഓടയുടെ നിർമാണം പൂർത്തിയായി രണ്ടാഴ്ച പിന്നിട്ടിട്ടും മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗത്ത് മണ്ണിട്ട് വഴിയുണ്ടാക്കാൻ ദേശീയപാത അധികൃതർ തയാറായിട്ടില്ല. പ്രദേശത്തെ ആൾക്കാർക്ക് യാത്ര ചെയ്യുന്നതിനായി മറ്റ് വഴികൾ ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും ദുരിതമനുഭവിക്കുകയാണ്. പ്രായമായ പലർക്കും ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. ദേശീയപാത അധികൃതർക്കും കരാർ കമ്പനി അധികൃതർക്കും നിവേദനം നൽകിയെങ്കിലും അവരും അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി മണ്ണിട്ട് താൽക്കാലിക റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.