കൊല്ലം: അക്ഷരങ്ങളുടെ ലോകത്തേക്ക് പുത്തൻ പ്രതീക്ഷയോടെ എത്തിയ വിദ്യാർഥികളെ വരവേറ്റ് കൊല്ലം സിറ്റിയിലെ കുട്ടി പൊലീസ്. ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി ലഹരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും മൂലമുള്ള സാമൂഹിക വിപത്തുകൾക്കെതിരെ നമുക്കൊരുമിച്ച് പോരാടാം എന്ന സന്ദേശം നവാഗതർക്ക് പകർന്നു നൽകി. സ്കൂൾ അങ്കണത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ വരവേറ്റു. മധുര വിതരണം നടത്തി. പ്രവേശനോത്സവ ഗാനത്തിന്റെ നൃത്തരൂപം, ലഹരിവിരുദ്ധ ഗാനത്തിന്റെ നൃത്തരൂപം എന്നിവ സ്കൂളുകളിൽ അവതരിപ്പിച്ചു. കൊല്ലം സിറ്റിയിലെ എസ്.പി.സിയിലെ പൊലീസ് ഓഫിസർമാരും കമ്യൂനിറ്റി പൊലീസ് ഓഫിസർമാരും നേതൃത്വം നൽകി.
ചാത്തന്നൂർ: ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ആർ. ദിലീപ് കുമാർ, വാർഡ് അംഗം രേണുക രാജേന്ദ്രൻ, എസ്. സേതുലാൽ, ജി. ബിജു, എ.എൻ. ആസിഫ്ഖാൻ, ലിൻസി എൽ. സ്കറിയ, ജി. ദീപു, പി. പ്രദീപ്, കെ. സിന്ധു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ജി.എസ്. ബീന നന്ദിയും പറഞ്ഞു.
കുണ്ടറ: കേരളപുരം ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം പി.സി. വിഷ്ണുനാഥ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനിതകുമാരി, ജില്ല പഞ്ചായത്തംഗം എൻ.എസ്. പ്രസന്നകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ, അർജുനൻപിള്ള, ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂർ എന്നിവർ സംസാരിച്ചു.
ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവം പി.സി. വിഷ്ണുനാഥ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. ഇള്ളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലൻവിള അധ്യക്ഷത വഹിച്ചു. എ.ഇ.ഒ റസിയബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജഗോപൻ, ബ്ലോക്ക് വികസനസമിതി അധ്യക്ഷ സുശീല വേണുഗോപാൽ, പഞ്ചായത്ത് വിദ്യാഭ്യാസസമിതി അധ്യക്ഷൻ സി.എം. സെയ്ഫുദീൻ, പി.ടി.എ പ്രസിഡന്റ് സി.എസ്. രാജീവ് കുമാർ, ബി.പി.സി. എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പള്ളിമുക്ക് സെന്റ് കുര്യാക്കോസ് എൽ.പി.എസിൽ കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. കോശി വൈദ്യൻ അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട ചിറ്റുമല എൽ.എം.എസ് എൽ.പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് ഉത്ഘാടനം ചെയ്തു. സി.എസ്.ഐ മഹാ ഇടവക പ്രതിനിധി റവ. ജോൺസൺ പോൾ അധ്യക്ഷത വഹിച്ചു.
മുഖത്തല: ഗ്രാമോദ്ധാരണ ട്രസ്റ്റ് ചെല്ലപ്പൻപിള്ള മെമോറിയൽ ഹൈസ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം. സജീവ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെ തൃക്കോവിൽവട്ടം പഞ്ചായത്ത് സർവീസ് ബാങ്ക് പ്രസിഡന്റ് കെ. മനോജ് കുമാർ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു മുഖ്യപ്രഭാഷണം നടത്തി.
കൊട്ടിയം: പരവൂർ എസ്.എൻ.വി.ജി എച്ച്.എസിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ പ്രസിഡന്റ് സുവർണൻ പരവൂർ അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരായ ആർ. ചിത്രറാണി, എസ്. അജിത, കെ. പ്യാരി, ഷൈലജ, സുശീൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.