ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി പൊളിക്കുന്ന കുരിശ്ശടിയിൽ വെള്ളിമൂങ്ങകളെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ചാത്തന്നൂർ ജങ്ഷന് പടിഞ്ഞാറ് ഓർത്തഡോക്സ് പള്ളിയുടെ കുരിശ്ശടിയിൽ താമസമുറപ്പിച്ചിരുന്ന വെള്ളിമൂങ്ങകളെ കുരിശ്ശടി പൊളിക്കുന്ന തൊഴിലാളികൾ കണ്ടത്.
തുടർന്ന് പൊലീസിനെ അറിയിച്ചു. ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവർ എത്താൻ വൈകുമെന്ന് അറിയിച്ചതോടെ പൊലീസിന്‍റെ നിർദേശപ്രകാരം അനീഷ് എന്ന ഓട്ടോ ഡ്രൈവർ കുരിശ്ശടിയുടെ മുകളിൽ കയറി അഞ്ച് വെള്ളിമൂങ്ങകളെയും പുറത്തെടുത്ത് അടുത്തുള്ള വീട്ടിലേക്ക് മാറ്റി. നിരവധിയാളുകൾ ഫോട്ടോയെടുത്ത് മടങ്ങിെയങ്കിലും ആരും അടുത്തേക്ക് പോകാന്‍ ശ്രമിച്ചില്ല. തൊട്ടാല്‍ പോലും പെട്ടുപോകുമെന്ന മുന്നറിയിപ്പ് സകലരും അനുസരിച്ചു. വൈകുന്നേരം നാലോടെ അഞ്ചലിൽ നിന്ന് ഫോറസ്റ്റ് സംഘം എത്തി വെള്ളിമൂങ്ങകളെ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.