ചാത്തന്നൂർ: നിയോജക മണ്ഡലത്തിൽ 223 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. കളിസ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അഞ്ച് കോടി, ഗ്രാമവെളിച്ചം പദ്ധതിക്ക് മൂന്നുകോടി, വിവിധ സർക്കാർ ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടുകോടി, പട്ടികജാതി സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ വകയിരുത്തി.
ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 10 കോടി, ഏലാകളുടെ സമഗ്ര വികസനം 22 കോടി, പൂതക്കുളം ഇടയാടി -കലക്കോട് - പരവൂർ - മണിയംകുളം - കുട്ടൂർ റോഡുകളുടെ നവീകരണത്തിന് 20 കോടി, പരവൂർ, പൂതക്കുളം, ചിറക്കര, ആദിച്ചനല്ലൂർ, ചാത്തന്നൂർ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി, കല്ലുവാതുക്കൽ പാറ ടൂറിസം പദ്ധതിക്ക് 10 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചു.
പരവൂർ - മയ്യനാട് കായൽ പാലം നിർമാണത്തിന് 25 കോടി, പരവൂർ ആയുർവേദ ആശുപത്രി കെട്ടിടം നിർമാണത്തിന് മൂന്നുകോടി, നെല്ലേറ്റിൽ - കാപ്പിൽ കായൽ പാലം നിർമാണത്തിന് 10 കോടി, ചാത്തന്നൂർ ഗവ.ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി, പോളച്ചിറ ഏലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മൂന്ന് പൂ കൃഷി ചെയ്യുന്നതിന് അഞ്ചുകോടി.
കെ.ഐ.പി ചിറക്കര ലിഫ്റ്റ് ഇറിഗേഷൻ പരവൂർ ഡിസ്ട്രിബ്യൂട്ടറിയുടെ പൂർത്തീകരണത്തിന് 15 കോടി, പരവൂർ ചില്ലക്കൽ കടൽത്തീര സംരക്ഷണത്തിന് എട്ട് കോടി, പൊഴിക്കര റെഗുലേറ്ററിന്റെ അടിയിലെ മണ്ണും ചളിയും നീക്കം ചെയ്യുന്നതിനും പരവൂർ കായലിലെ മണൽ കൂനകൾ നീക്കം ചെയ്യുന്നതിനും 10 കോടി, പരവൂർ - കാപ്പിൽ പാലത്തിന് വടക്ക് ഭാഗത്തുള്ള കടലിൽ പുലിമുട്ട് സ്ഥാപിക്കുന്നതിന് 15 കോടി എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തി.
പരവൂർ വി. കേശവനാശാൻ, മഹാകവി കെ.സി. കേശവപിള്ള, പരവൂർ ദേവരാജൻ, ഇളംകുളം കുഞ്ഞൻപിള്ള, കഥകളി ആചാര്യൻ ചിറക്കര മാധവൻകുട്ടി, ഫയൽവാൻ പോളച്ചിറ രാമചന്ദ്രൻ എന്നീ പ്രശസ്ത വ്യക്തികളുടെ സ്മരണാർഥമുള്ള സാംസ്കാരിക സമുച്ചയ നിർമാണം 10 കോടി, ഇത്തിക്കരയാറിന് കുറുകെ ഞവരൂർ കടവിൽ നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പൂർത്തീകരണത്തിന് 15 കോടിയും ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.