ചാത്തന്നൂർ: പഞ്ചായത്തിലെ പ്രധാന ജങ്ഷനുകളിൽ തെരുവുനായ് ശല്യം രൂക്ഷമായി. ചാത്തന്നൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം, കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം, ശ്രീഭൂതനാഥക്ഷേത്ര പരിസരം, വെട്ടികുന്ന് വിള, തിരുമുക്ക്, ഇടനാട് എൽ.പി സ്കൂൾ പരിസരം, കോയിപ്പാട്, മീനാട് , മാബള്ളികുന്നം , കാരംകോട് തെരുവുനായ ശല്യമുള്ളത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്. വിവിധ ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും ഫാമുകളിൽ നിന്നും ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായകളുടെ ശല്യം നിയന്ത്രിക്കാനാകുന്നില്ല. നഗരത്തിൽ നിന്നു പിടികൂടിയ നായ്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്.
ചാത്തന്നൂർ: പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്കൾക്കായി ഷെൽറ്റർ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇത്തിക്കരയാറിന്റെ തീരത്ത് പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് ജന്തു പ്രജനന നിയന്ത്രണ കേന്ദ്രം ഉണ്ടെങ്കിലും കുറച്ചു മാസങ്ങൾ മാത്രമാണ് പ്രവർത്തനം നടന്നത്.
ഷെൽട്ടർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പ്രവർത്തനമില്ല. നിലവിൽ 400 ലധികം തെരുവുനായ്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികാരികൾ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.