ചാത്തന്നൂർ: വേനൽ മഴയോട് കൂടി ഗ്രാമപ്രദേശങ്ങളിലാകെ വണ്ടുകളുടെ ശല്യം. മുപ്ലി വണ്ട് അഥവാ കരിഞ്ചെള്ള് എന്ന് പല പേരുകളിൽ അറിയപ്പെടുന്നവ കൂടുതലായി ശല്യമുണ്ടാക്കുന്നത് ഗ്രാമപ്രദേശങ്ങളിലും റബർ കൃഷിയുള്ള മേഖലകളിലുമാണ്. വേനൽ കഴിഞ്ഞ് വരുന്ന മഴക്കാലത്താണ് വണ്ടുകളെ ധാരാളമായി കണ്ടുവരുന്നത്. ഇലയും കരിയിലയും കൂടിക്കിടക്കുന്നതിനടിയിൽ കൂട്ടമായുണ്ടാകുന്ന കരിഞ്ചെള്ളുകൾ രാത്രികാലങ്ങളിൽ പ്രകാശമുള്ള സ്ഥലങ്ങളിലേക്ക് കൂട്ടമായി എത്തുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവർക്കും വെല്ലുവിളി ഉയർത്തുന്നു. കണ്ണിൽ വന്നടിച്ച് കട്ടിയുള്ള പുറം തോടും, ശരീരഭാഗങ്ങളും തറച്ചു കയറും. പകൽ സമയം വീടിനകത്തും കട്ടിലുകൾക്കടിയിലും പതിയിട്ടിരിക്കുന്ന വണ്ടുകൾ രാത്രിയാകുമ്പോൾ പുറത്തുവരികയും ഉറങ്ങി കിടക്കുന്നവർക്ക് ശല്യമായി മാറും. കുട്ടികളുടെ ചെവിയിലും മറ്റും കയറും. കടിയേറ്റാലും, ഇതിന്റെ സാമീപ്യം കൊണ്ടും ത്വക് രോഗങ്ങളും തൊലിപ്പുറത്ത് പൊള്ളലും സംഭവിക്കുന്നു. ഇത്തരം വണ്ടുകളെ മറ്റു ജീവികളൊന്നും ഭക്ഷിക്കാറില്ലത്രെ. പുറന്തോടിന്റെ കട്ടി മൂലം ഇതിനു നാശവും സംഭവിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.