കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു

ചാത്തന്നൂർ: മെഡിക്കൽ പരിശോധനക്കിടെ കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു.ചാത്തന്നൂർ ഏറം സിവിൽസ്റ്റേഷൻ വാർഡിൽ വിഷ്ണുഭവനിൽ വിഷ്ണു (26) ആണ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽവെച്ച് ചാടിപ്പോയത്.

വെള്ളിയാഴ്ച പുലർച്ച അഞ്ചോടെ പാരിപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കയറിപ്പിടിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ചോടെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്കായി കൈവിലങ്ങ് അഴിച്ചു ബാത്ത് റൂമിൽ കൊണ്ടുപോകവേയാണ് ഓടി രക്ഷപ്പെട്ടത്. പൊലീസ് പിറകെ പോയെങ്കിലും പിടിക്കാനായില്ല.

Tags:    
News Summary - The suspect escaped with handcuffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.