ചാത്തന്നൂർ: യുവാവിനെ കുത്തി മാരകമായി പരിക്കേൽപിച്ച മൂന്നുപേർ പിടിയിൽ. ചാത്തന്നൂർ കാരംകോട് അതിർത്തിവിള വീട്ടിൽ സോപ്പുണ്ണി എന്ന അരുൺ സിങ് (29), ഏറം താന്നിവിള വീട്ടിൽ സജീവ് (39), കാരംകോട് ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (30) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്.
പ്രതികൾ 14ന് രാത്രി 9.30ന് കോതേരിയിലുള്ള ബേക്കറിയിലെത്തുകയും ജ്യൂസ് കുടിക്കുന്നതിനിടയിൽ കടയുടമയായ യുവതിയോട് മോശമായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യംചെയ്ത യുവതിയുടെ സുഹൃത്തുക്കളായ അനന്തുവിനെയും അഭിലാഷിനെയും ആക്രമിക്കുകയും കട അടിച്ചുതകർക്കുകയുമായിരുന്നു.
ആക്രമണത്തിനിടയിൽ വയറ്റിൽ കുത്തേറ്റ അഭിലാഷ് ചികിത്സയിലാണ്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.