ചാത്തന്നൂർ: ചാത്തന്നൂർ ജങ്ഷനിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാരികൾക്ക് പരിക്കേറ്റു. ആശ്വതി (31), വിജയലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷനിൽ സംതൃപ്തി ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. ബസ് അമിതവേഗത്തിൽ വന്ന് സ്കൂട്ടറിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പരാതിയുണ്ട്. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ബസ് നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.