കൊല്ലം: അമൃത് ഭാരത് സ്റ്റേഷന് സ്കീമിലുള്‍പ്പെടുത്തി പുനലൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം സാധ്യമാക്കാന്‍ ദക്ഷിണ റെയില്‍വേ നടപടി ആരംഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
സ്റ്റേഷന്റെ സമഗ്രമായ നവീകരണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ദീര്‍ഘകാലത്തെ വികസനം മുന്നില്‍ കണ്ട് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണ് വികസന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായിയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ട്ടിടെക്ചര്‍ ആൻഡ് ടെക്നിക്കൽ കണ്‍സള്‍ട്ടന്‍സി സാധ്യത പഠനം, കണ്‍സള്‍ട്ട് പ്ലാന്‍, മാസ്റ്റര്‍ പ്ലാന്‍, അര്‍ബന്‍ ആർകിടെക്ചര് ഡിസൈനിങ്, വിവിധ നിർമിതികളുടെ രൂപരേഖ, ഡ്രോയിങ്, ടെക്നിക്കല്‍ ഫിസിബിലിറ്റി റിപ്പോര്‍ട്ട് എന്നിവ തയാറാക്കുന്നതിനുള്ള കണ്‍സൽട്ടന്‍സി കരാര്‍ നല്‍കുന്നതിനുള്ള ടെൻഡറാണ് ആദ്യം ക്ഷണിക്കുന്നതെന്നും എം.പി പറഞ്ഞു.
കണ്‍സൽട്ടന്‍സി തയാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.