കൊല്ലം: കോവിഡ് പകർച്ചവ്യാധി നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3927 പേർക്കെതിരെ സിറ്റി പൊലീസ് നടപടിയെടുത്തു. ഇവരിൽ 27 പേർ ക്വാറൻറീൻ ലംഘിച്ച് സ്വതന്ത്രരായി സഞ്ചരിച്ചതിന് പിടിക്കപ്പെട്ടവരാണ്. ഇവരെ ഗൃഹവാസപരിചരണകേന്ദ്രത്തിലേക്ക് മാറ്റി കേസ് രജിസ്റ്റർ ചെയ്തു.
കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയതിൽ ബി, സി മേഖലകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാനദണ്ഡങ്ങൾ ലംഘിച്ച 268 വാഹനങ്ങൾ പിടിച്ചെടുക്കുകയും 78 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. കോവിഡ് നിയന്ത്രണം ലംഘിച്ച 394 പേരെ അറസ്റ്റ് ചെയ്തു.
ശരിയായവിധം മാസ്ക് ധരിക്കാതിരുന്ന 1748 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 1807 പേർക്കെതിരെയും നടപടിയെടുത്തു. ജാഗ്രതയിൽ ചെറിയ വീഴ്ചകൾ വരുത്തിയ 19403 പേരെ താക്കീത് ചെയ്തതായും സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.