കൊല്ലം: ജില്ല എക്സിക്യൂട്ടിവ് അംഗമായ എ. മുസ്തഫക്കെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. നിയമസഭ തെരഞ്ഞെടുപ്പിൽ ചടയമംഗലത്ത് പാർട്ടി സ്ഥാനാർഥിക്കെതിരെ പരസ്യപ്രകടനം നടത്തിയ സംഭവത്തിലാണ് മുതിർന്ന നേതാവിനെതിരെ നടപടി. ജില്ല എക്സിക്യൂട്ടിവ് അംഗമായ മുസ്തഫയെ മണ്ഡലം കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല എക്സിക്യൂട്ടിവിൽ ഐക്യകണ്ഠ്യേനയാണ് തീരുമാനം. നടപടി അംഗീകരിക്കുന്നതായി പറഞ്ഞ മുസ്തഫ സംസ്ഥാന നേതൃത്വത്തിനെതിരെ അച്ചടക്കനടപടി വേണമെന്നാവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിെൻറ ഗൗരവവും സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച ആക്ഷേപവും പരിഗണിച്ച് മുസ്തഫക്കെതിരെ കാപിറ്റൽ പണിഷ്മെൻറ് വേണമെന്ന് ജില്ല എക്സിക്യൂട്ടിവ് അംഗം ആർ. വിജയകുമാർ പറഞ്ഞു. ജില്ല കൗൺസിലിൽ അച്ചടക്ക നടപടി സംബന്ധിച്ച് വാദപ്രതിവാദമുണ്ടായി.
കരുനാഗപ്പള്ളിയിലെ തോൽവി അന്വേഷിക്കാൻ ജില്ല അസി. സെക്രട്ടറി ജി. ലാലു ചെയർമാനായ മൂന്നംഗ സമിതിയെ നിയമിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം ജി. ബാബു, പുനലൂർ മണ്ഡലം സെക്രട്ടറി അജയ് പ്രസാദ് എന്നിവരാണ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.