കൊല്ലം: ആശുപത്രിയിൽ കൊല ചെയ്യപെട്ട ഡോ. വന്ദനദാസ് കേസിൽ പ്രതിഭാഗം വാദം മാറ്റിവെച്ചു. പ്രതിക്കെതിരെ കുറ്റപത്രത്തിൽ വാദം കേൾക്കാനിരുന്ന ഇന്നലെ പ്രതിഭാഗം സുപ്രീം കോടതിയിൽ ജാമ്യഹരജി ഫയൽ ചെയ്തതിനാൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കേസ് മാറ്റിവെച്ചത്.
സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹരജികൾ ഫയൽ ചെയ്യുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഈ മാസം എട്ടിന് പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു. ഡോ. വന്ദനദാസിന്റെ മാതാപിതാക്കളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.
സംഭവം നടന്ന 2023 മേയ് 10ന് അറസ്റ്റിലായ പ്രതി സന്ദീപ് നിലവിൽ റിമാൻഡിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.