കൊല്ലം ജില്ലയിൽ ലഹരി ഉപയോഗം വ്യാപകം

കൊ​ല്ലം: എ​​ക്​​​സൈ​​സ്​ വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം 2024 ജ​നു​വ​രി മു​ത​ൽ 2024 ന​വം​ബ​ർ അ​ഞ്ച്​ വ​രെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത എ​​ൻ.​​ഡി.​​പി.​​എ​​സ് കേ​സു​ക​ളി​ൽ 559 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന​തി​ൽ 530 പേ​രെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്ന കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വ്​ ​ഉ​ൾ​പ്പെ​ടു​ന്ന 529 എ​ൻ.​ഡി.​പി.​എ​സ്​ കേ​സു​ക​ളാ​ണ്​ എ​ക്​​സൈ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഇ​തി​ൽ 153.057 കി​ലോ ക​ഞ്ചാ​വും എ​ക്​​സൈ​സ്​ വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു. കൂ​ടാ​തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 40 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

വി​വി​ധ കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ൽ​നി​ന്ന്​ 1.41 ഗ്രാം ​ഹെ​റോ​യി​ൻ, 0.7 ഗ്രാം ​ഹ​ഷീ​ഷ്, 146.725 ഗ്രാം ​എം.​ഡി.​എം.​എ, 29.188 ഗ്രാം ​നൈ​ട്രോ​സെ​ഫാം ഗു​ളി​ക, 29.188 ഗ്രാം ​ആം​ഫി​റ്റാ​മി​ൻ ഗു​ളി​ക എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​​മ്പോ​ഴും ജി​ല്ല​യി​ലേ​ക്കു​ള്ള ക​ഞ്ചാ​വി​ന്‍റെ ഒ​ഴു​ക്ക്​ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണാ​തീ​ത​മാ​വു​ക​യാ​ണ്.

ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സം​യു​ക്ത സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ളും സ്‌​പെ​ഷ​ല്‍ എ​ന്‍ഫോ​ഴ്സ്മെ​ന്റ് ഡ്രൈ​വും ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ഴും ജി​ല്ല​യി​ലെ എ​ക്​​സൈ​സ്​ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്​ തി​രി​ച്ച​ടി​യാ​ണ്​​. അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ​​ട്രെ​യി​നു​ക​ളി​ലും മ​റ്റും അ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ വ​ഴി​യു​മാ​ണ്​ കൂ​ടു​ത​ലും ജി​ല്ല​യി​ലേ​ക്ക്​ ക​ഞ്ചാ​വ്​ എ​ത്തു​ന്ന​ത്.

കൗ​മാ​ര​ക്കാ​ർ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ല​ഹ​രി​വ​സ്തു ക​ഞ്ചാ​വാ​ണെ​ന്നാ​ണ്​ എ​ക്സൈ​സ് വ​കു​പ്പി​ന്റെ സ​ർ​വേ റി​പ്പോ​ർ​ട്ട്. ​വ​കു​പ്പി​ന്‍റെ ല​ഹ​രി​വേ​ട്ട​ക്ക്​ പു​റ​മേ നി​ര​വ​ധി​പേ​ർ ല​ഹ​രി​മ​രു​ന്നു​മാ​യി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ 30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​രു​തൂ​ർ​കു​ള​ങ്ങ​ര സ്വ​ദേ​ശി രാ​ഹു​ലി​നെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ൽ ത​ൻ​സ​നി​യ സ്വ​ദേ​ശി​യെ​യും തു​ട​ർ​ന്ന് ത​ൻ​സ​നി​യ​ക്കാ​ര​നെ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ​യും പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. ​എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ സി​ന്ത​റ്റി​ക്​ ഡ്ര​ഗ്​​സ്​ കൈ​വ​ശം വെ​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി കേ​സു​ക​ൾ പൊ​ലീ​സി​ലും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ കൗ​ൺ​സ​ലി​ങ്ങി​നാ​യി മാ​താ​പി​താ​ക്ക​ൾ എ​ത്തി​ക്കു​ന്ന ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും ല​ഹ​രി​ക്ക​ടി​മ​ക​ളാ​ണ്. ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വി​ൽ കൂ​ടു​ത​ൽ കൈ​വ​ശം ​െവ​ച്ചാ​ലേ കേ​സെ​ടു​ക്കാ​ൻ ക​ഴി​യൂ. അ​ല്ലാ​ത്ത​വ പി​ഴ​യ​ട​ച്ച് വി​ടു​ക​യാ​ണ് ചെ​യ്യു​ക. ഇ​ത് ഒ​രു അ​വ​സ​ര​മാ​യി​ട്ടാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ കാ​ണു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ര​യും അ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്‌​കൂ​ള്‍-​കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 155358 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലോ 1800 425 5644 ന​മ്പ​റി​ലോ അ​റി​യി​ക്കാം. 14405 എ​ന്ന വി​മു​ക്തി ന​മ്പ​റി​ലൂ​ടെ​യും സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ല​ഹ​രി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റാം

Tags:    
News Summary - Drug use in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.