മയ്യനാട്: ചായക്കും ഫോട്ടോസ്റ്റാറ്റിനും പതിനായിരങ്ങൾ എഴുതിയെടുത്ത കണക്കുമായി മയ്യനാട്ടെ കുടുംബശ്രീ സി.ഡി.എസ്. സാമ്പത്തിക തിരിമറികൾക്കെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ ഭരണസമിതി ബഹിഷ്കരിച്ച് സമരം ചെയ്തിരുന്നു. തുടർന്നാണ് പതിനായിരങ്ങൾ എഴുതിയെടുത്ത കണക്ക് പുറത്തുവിട്ടത്.
2020 ജനുവരി ഒന്നുമുതൽ 2022 ഒക്ടോബർ വരെയുള്ള കുടുംബശ്രീയുടെ സാമ്പത്തിക കണക്കുകൾ കോൺഗ്രസ് ജനപ്രതിനിധികൾ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ടുമാസം പിന്നിട്ടിട്ടും കണക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിൽ ബൾക്ക് വായ്പ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട കണക്ക് വെള്ള പേപ്പറിൽ എഴുതി സമിതിക്ക് കൈമാറിയിരുന്നു.
ഈ കണക്കിലും ക്രമക്കേട് വ്യക്തമാണ്. കുടുംബശ്രീ സി.ഡി.എസ് അഴിമതിയെ തുടർന്ന് കുടുംബശ്രീയുടെ ഗോൾ ചലഞ്ച് കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു. കോൺഗ്രസ് ജനപ്രതിനിധികളായ എം. നാസർ, ആർ.എസ്. അബിൻ, മുഹമ്മദ് റാഫി, മയ്യനാട് സുനിൽ, വിപിൻ വിക്രം, ജോയ്സ് ഏണസ്റ്റ്, ലീന ലോറൻസ്, മുംതാസ് എന്നിവർ പരിപാടി ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.