ചാത്തന്നൂർ: ദേശീയപാതയിൽ കാരംകോട് കാപ്പക്സിനും കുരിശ്ശിൻമൂടിനും ഇടയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. കന്യാകുമാരി മുട്ടം സ്വദേശി ജോൺ സർഫിയാസ് (46), കിളിമാനൂർ പുളിമാത്ത് സനുജ മൻസിലിൽ സജീർ (39), ഭാര്യ ജസീന (32), മകൻ ഇർഫാൻ (10), കിളിമാനൂർ സ്വദേശി സത്യൻ (56), ഭാര്യ ശാന്തിനി (52), മകൾ മാളു (25), ദേശീയപാത നിർമാണത്തിലേർപ്പെട്ടിരുന്ന ഝാർഖണ്ഡ് സ്വദേശി വിഷു ചതുർഥി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് മുന്നിൽ പോയ കാറിൽ ഇടിച്ച ശേഷം എതിരെ വരുകയായിരുന്ന കാറിലും ഇടിച്ചു. ഇവിടെ ദേശീയപാത നിർമാണത്തിലേർപ്പെട്ട തൊഴിലാളിയെയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ഒരു കാർ ഇടിക്കുകയായിരുന്നു.
കിളിമാനൂർ സ്വദേശി സത്യനും കുടുംബവും കൊല്ലം ഭാഗത്തേക്കും മറ്റ് രണ്ട് കാറുകളും തിരുവനന്തപുരം ഭാഗത്തെക്കും പോകുകയായിരുന്നു.
ജോൺ സർഫിയാസ് കാറിൽ ഒറ്റക്കായിരുന്നു. സത്യനും കുടുബത്തിനുമൊപ്പം ഒന്നര വയസുള്ള കുട്ടിയും ഉണ്ടായിരുന്നു. ഇവർക്കെല്ലാം നിസാര പരിക്കാണുള്ളത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരി സ്വദേശി ജോൺ സർഫിയാസിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.