=കൊ​ല്ലം: ഫു​ട്​​പാ​ത്തു​ക​ൾ കൈ​യേ​റി ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​വും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും വ്യാ​പ​ക​മാ​കു​ന്നു. അ​ന​ധി​കൃ​ത കൈ​യേ​റ്റം കാ​ൽ​ന​ട​ക്കാ​ർ​ക്കാ​ണ്​ വി​ന​യാ​കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ്​ കൈ​യേ​റ്റം. വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്ത് കൈ​യേ​റു​ന്ന​തു​മൂ​ലം തി​ര​ക്കേ​റി​യ റോ​ഡി​ൽ ഇ​റ​ങ്ങി​ന​ട​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. കോ​ർ​പ​റേ​ഷ​ൻ നേ​ര​ത്തേ ഒ​ഴി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ​

ഫു​ട്​​പാ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തു​ക​യും പാ​ർ​ക്ക്​ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല.

ചി​ന്ന​ക്ക​ട പി.​ഡ​ബ്ല്യു.​ഡി റെ​സ്​​റ്റ്​ ഹൗ​സി​ന്​ മു​ന്നി​ലെ ഫ്ല​ക്സ്​ബോ​ർ​ഡു​ക​ൾ

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഫു​ട്​​പാ​ത്ത്​ കൈ​യേ​റി സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ഫ്ല​ക്സ്​ ബോ​ർ​ഡു​ക​ളു​മു​ണ്ട്. ഫു​ട്​​പാ​ത്തു​ക​ളി​ലെ കൈ​വ​​രി​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ക​ച്ച​വ​ട​ക്കാ​ർ പ​ടു​ത കെ​ട്ടി​മ​റ​ച്ചാ​ണ്​ വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കാ​തെ വ്യാ​പാ​രം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന ആ​ളു​ക​ളെ ത​ള്ളി​മാ​റ്റി​യാ​ണ്​ കാ​ൽ​ന​ട​ക്കാ​രി​ൽ ചി​ല​ർ ഫു​ട്​​പാ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. പൊ​തു​വേ ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​ക​ളും ക​ച്ച​വ​ട​ങ്ങ​ളും കാ​ര​ണം അ​പ​ക​ട​ങ്ങ​ളും കൂ​ടു​ന്നു. ദീ​ർ​ഘ​നേ​രം പാ​ർ​ക്ക് ചെ​യ്ത് യാ​ത്രാ​ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നും​ പ​രാ​തി​യു​യ​രു​ന്നു​ണ്ട്.

Tags:    
News Summary - Encroachment of footpaths, unauthorized parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.