ബൈജു

വനിതാ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഇരവിപുരം: വോട്ടഭ്യർഥന നടത്തുന്നതിനിടെ വനിതാ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇരവിപുരം പൊലീസ് സ്​റ്റേഷനിലെ റൗഡി ലിസ്​റ്റിൽപെട്ടയാളുമായ മുള്ളുവിള ഹരിശ്രീ നഗർ വാറുതുണ്ടിൽ ബൈജു (42) ആണ് അറസ്​റ്റിലായത്.

ഞായറാഴ്​ചയാണ്​ വനിതാ സ്ഥാനാർഥിക്കുനേരേ ഇയാൾ അസഭ്യവർഷം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. ഏതാനും ദിവസം മുമ്പ് ജയിലിൽനിന്ന്​ പുറത്തിറങ്ങിയ ഇയാൾ കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും പാലത്തറ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും റിട്ട.ഇ.എസ്.ഐ ജീവനക്കാര​െൻറ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് ഇരവിപുരം എസ്.എച്ച്.ഒ വിനോദി​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച് കൊച്ചുകൂനമ്പായിക്കുളത്തു​െവച്ച്​ ഇയാളെ സാഹസികമായി പിടികൂടിയത്​.

കൊല്ലം വെസ്​റ്റ്​ പൊലീസ് സ്​റ്റേഷനിലുള്ള ഡിറ്റൻഷൻ സെൻററിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെയും ഇയാൾ ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും അടിച്ചുതകർക്കുകയും ചെയ്തു. ഇതി​െൻറ പേരിലും കേസെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാർ, നിത്യാസത്യൻ, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Man arrested for trying to defame woman candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.