ഇരവിപുരം: വാളത്തുംഗലിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടം കൂടി പണംവെച്ച് ചീട്ടുകളിച്ച അഞ്ചുപേർ പിടിയിലായി. വാളത്തുംഗൽ ശരവണ നഗർ 42ൽ ഷാജി (47), തഴുത്തല പ്ലാവിള വീട്ടിൽ ഷാനവാസ് (40), മുണ്ടയ്ക്കൽ പറക്കോട് പടിഞ്ഞാറ്റതിൽ ഗിരി (45), തെക്കേവിള മുടിയിലഴികം വീട്ടിൽ ദേവാനന്ദൻ (59), മൈലാപ്പൂര് മുണ്ടൻറഴികം വീട്ടിൽ ഷെഫീക് (40) എന്നിവരാണ് പിടിയിലായത്. ഷാജി വാടകക്കെടുത്ത വാളത്തുംഗൽ ശരവണനഗർ 41ാം നമ്പർ വീട്ടിലായിരുന്നു ചീട്ടുകളി.
ഇവരിൽനിന്ന് 12,970 രൂപയും പിടിച്ചെടുത്തു. ഇരവിപുരം സബ് ഇൻസ്പെക്ടർ അനീഷ്, കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി. ജറോം, സിനു, മനു, സജു, രതീഷ്, റിപു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.