ദേശീയപാത വികസനം 2025 ഓടെ പൂർത്തികരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് (ചിത്രം) കൊട്ടിയം: കോവിഡ് തടസ്സമായില്ലെങ്കിൽ ദേശീയപാത വികസനം 2025 ഓടെ പൂർത്തികരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരവിപുരം മണ്ഡലത്തിലെ മേവറം-പീടികമുക്ക്, ആലുംമൂട്-കടമ്പാട്ട് മുക്ക് റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല സംസ്ഥാനങ്ങളും ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് പണം നൽകാതിരുന്നപ്പോൾ കേരളം 5300 കോടിയാണ് ചെലവഴിച്ചത്. പരിമിതികൾക്കകത്തുനിന്ന് റോഡ് സാധ്യത വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിലെ തെറ്റായ പ്രവണതകളോട് സന്ധിയാവാൻ സർക്കാർ തയാറല്ല. പി.ഡബ്ല്യു.ഡി റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.