ചവറ കെ.എം.എം.എല്ലിലെ നൂതന പ്ലാൻറി​െൻറ മാതൃക

കെ.എം.എം.എല്ലിൽ നൂതന പ്ലാൻറ്

ചവറ: വ്യവസായിക മേഖല വികസനത്തിൽ വിപ്ലവകരമായ മുന്നേറ്റവുമായി ചവറ കെ.എം.എം.എൽ. 65 കോടി രൂപ ചെലവാക്കി നൂതന കൺട്രോൾ സംവിധാനങ്ങളോടുകൂടിയ അഞ്ച് ടി.പി.എച്ച് പ്രഷർ ഫിൽട്ടർ സ്പിൻ ഫ്ലാഷ് ഡ്രയർ പ്ലാൻറ് പദ്ധതിയാണ് കമ്പനിയിൽ നടപ്പാക്കുന്നത്.

നിർമാണോദ്ഘാടനം ബുധനാഴ്​ച വൈകീട്ട് നാലിന് കമ്പനി അങ്കണത്തിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രതിവർഷം ഉൽപാദന ചെലവിൽ 12 കോടിയോളം രൂപയാണ് ലാഭം പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ പ്രൊഡക്​ഷൻ പ്ലാൻറിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൈറ്റാനിയം ഡയോക്സൈഡിെൻറ ഉൽപാദനം പ്രതിവർഷം 36,000 മെട്രിക് ടണ്ണിൽനിന്ന് 60,000 ആയി ഉയർത്തുന്നതാണ് പദ്ധതി.

22,000 മെട്രിക് ടൺ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്്മെൻറ് ഉൽപാദന ശേഷിയോടു കൂടി 1984 ലാണ് കമ്പനിയുടെ ടി.പി യൂനിറ്റ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ ഈ പ്ലാൻറിൽ പഴക്കം ചെന്ന ടണൽ ഡ്രയർ ഡ്രം ഫിൽട്ടർ സംവിധാനവും ഒരു അഞ്ച് ടി.പി.എച്ച് സ്പിൻ ഫ്ലാഷ് ഡ്രയർ സംവിധാനവുമാണുള്ളത്.

ടണൽ ഡ്രയർ പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലം 3.75 ടൺ ഉൽപാദന ശേഷിയുണ്ടായിരുന്ന ടണൽ ഡ്രയർ ഡ്രം ഫിൽട്ടർ സംവിധാനത്തിൽ നിന്നും മണിക്കൂറിൽ രണ്ട് ടൺ മാത്രമേ ഉൽപാദനമുള്ളൂ. ഈ സംവിധാനത്തിന് മണിക്കൂറിൽ ഏഴ് ടൺ സ്​റ്റീം ആവശ്യമാണ്. മാത്രമല്ല, ടണൽ ഡ്രയർ ഡ്രം ഫിൽട്ടർ സംവിധാനം ഊർജക്ഷമതയില്ലാതെയും കാര്യക്ഷമമല്ലാത്ത രീതിയിലുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

പദ്ധതിയുടെ പൂർത്തീകരണ സമയം 18 മാസമാണ്. പുതിയ പ്രഷർ ഫിൽട്ടർ സ്പിൻ ഫ്ലാഷ് ഡ്രയർ സംവിധാനം വരുന്നതോടെ സ്​റ്റിം ആവശ്യമില്ലാതെ മണിക്കൂറിൽ 7000 ലിറ്റർ ജലവും അത് ആവിയാക്കാനുള്ള ഇന്ധനവും ലാഭിക്കാം. എൽ.എൻ.ജി, എൽ.പി.ജി ഇന്ധനവും ഈ സംവിധാനത്തിൽ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കും

ചവറ: ബു​ധ​നാ​ഴ്ച വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കു​ന്ന കെ.​എം.​എം.​എ​ൽ നൂ​ത​ന പ്ലാ​ൻ​റ് ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് പ്രാ​ദേ​ശി​ക ജ​ന​പ്ര​ധി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ക്കാ​ൻ യു.​ഡി.​എ​ഫ് തീ​രു​മാ​നം. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സാം ​കെ. ഡാ​നി​യ​ലാ​ണ്. ക​മ്പ​നി സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തിെ​ൻ​റ പേ​രു​പോ​ലും നോ​ട്ടീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ബ​ഹി​ഷ്‌​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും യു.​ഡി.​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ലും ക​ൺ​വീ​ന​ർ അ​ഡ്വ. ജ​സ്​​റ്റി​ൻ ജോ​ണും അ​റി​യി​ച്ചു. അ​തേ​സ​മ​യം, ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എം.​പി മു​ത​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ പ്രോ​ട്ടോ​േ​കാ​ൾ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​പാ​ടി​യു​ടെ നോ​ട്ടീ​സ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രെ​യും മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. എം.​പി, മു​ൻ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ന്നി​വ​രെ മാ​ത്ര​മേ നോ​ട്ടീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ​യും മ​റ്റ്​ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​െ​പ്പ​ടെ വി​വി​ധ നേ​താ​ക്ക​ളെ പ്ര​ത്യേ​കം ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​താ​യും കെ.​എം.​എം.​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Innovative plant at KMML

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.