കൊല്ലം: കോവിഡിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ട നിലയിൽ ഒരമ്മ. ചവറ പുത്തൻപുര സ്വദേശിനി ജാനകിയമ്മ (80) ആണ് കോവിഡ് മുക്തി നേടിയിട്ടും പോകാനിടമില്ലാത്തതിനാൽ ജില്ല ആശുപത്രി ജീവനക്കാരുടെ തണലിൽ കഴിയുന്നത്.
കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് 20 ദിവസത്തെ ചികിത്സക്കുശേഷമാണ് രോഗമുക്തി നേടിയത്. മെഡിക്കൽ ടീമിെൻറ അശ്രാന്ത പരിശ്രമമാണ് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഗാന്ധി ഭവനിലെ അന്തേവാസിയായ ജാനകിയമ്മ ചവറ പുത്തൻ തുറയിലെ ചെറുമകെൻറ വീട്ടിൽ എത്തിയതിനുശേഷം വാർഡ് മെംബർ ഇടപെട്ട് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവാണെന്നറിയുന്നത്. തുടർന്ന്, ചവറ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മുൻകൈയെടുത്താണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം ഭേദമായി എട്ട് ദിവസമായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കൾ ഉൾപ്പടെ ആരും എത്തിയില്ല. ജില്ല ആശുപത്രിയിലെ പ്രത്യേക ഏരിയയിൽ ജാനകിയമ്മയെ മാറ്റിക്കിടത്തിയിരിക്കുകയാണ്. സുപ്രണ്ടിെൻറ നിർദേശപ്രകാരം പരിപാലനത്തിനായി ജീവനക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.