representation image

എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേട്ടം; ഉത്തർപ്രദേശ് സ്വദേശിയുടെ കുടുംബത്തിന് ഭൂമി വാങ്ങാൻ തുക കൈമാറി

കൊട്ടാരക്കര: എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് വിജയം നേടിയ അന്തർസംസ്ഥാന തൊഴിലാളിയുടെ മകന് ഭൂമി വാങ്ങാൻ ഒരുലക്ഷം രൂപയുടെ ചെക്ക് നൽകിയ വാഗ്ദാനം നിറവേറ്റി നഗരസഭാധ്യക്ഷൻ. നെടുവത്തൂർ ഇ.വി.എച്ച്.എസ്. സ്കൂളിലെ 10-ാം താം ക്ലാസ് വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശ് സ്വദേശി റാം കരണിന്‍റെയും സവിതയുടെയും മകനായ കുൽദീപിന് വീട് വെക്കാനുള്ള വസ്തു വാങ്ങാൻ സഹായിക്കുമെന്ന് കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ. ഷാജു വാഗ്ദാനം നൽകിയിരുന്നു.

നെടുവത്തൂർ ചാലൂക്കോണത്ത് വാടക വീട്ടിലാണ് കുൽദീപും കുടുംബവും കഴിയുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ ഭൂമി വാങ്ങാൻ ഒരു ലക്ഷം രൂപയുടെ ചെക്ക് കുൽദീപിന്‍റെ പിതാവിന് കൈമാറി. നഗരസഭാധ്യക്ഷനും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച തുകയാണ് ആദ്യഘട്ടമായി കൈമാറിയത്.

സ്കൂൾ പി.ടി.എ പ്രസിഡന്‍റ് വി. ഗോപകുമാർ, സ്കൂൾ പ്രിൻസിപ്പൽ ജി.ജി. വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ, മാനേജർ, കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. നിലവിൽ നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കുൽദീപ്.

Tags:    
News Summary - A plus for SSLC-The money was handed over to the Uttar Pradesh native's family to buy land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.