കൊട്ടാരക്കര: കരീപ്രയിൽ കൃഷിവകുപ്പ് നൽകിയ നെൽവിത്ത് വിതച്ചു 14 ദിവസം കഴിഞ്ഞും മുളക്കാത്തത്തിൽ കരീപ്ര തളവൂർകോണം ഏലായിലെ കർഷകർ നിരാശയിൽ. ലോണെടുത്തും, കടം വാങ്ങിയും കൃഷിയിടം ഒരുക്കി കൃഷി വകുപ്പ് നൽകിയ വിത്തും വിതച്ചു മുളപൊട്ടുന്നതും നോക്കി ഇരുന്ന കർഷകരുടെ പ്രതീക്ഷയാണ് വാടി തളർന്നത്.
70 ഏക്കറോളം കൃഷി ഭൂമിയിൽ ഉമ ഇനത്തിൽ കൃഷി വകുപ്പ് നൽകിയ വിത്ത് പാകിയെങ്കിലും നിരാശയാണ് കർഷകർക്ക്. കനത്ത നഷ്ടമാണ് മുളക്കാത്ത വിത്തുപാകി കൃഷി ഇറക്കിയതിലൂടെ കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് തയാറാവണമെന്നാണ് പാടശേഖരസമിതിയുടെ ആവശ്യം. ഇത് സംബന്ധിച്ച് കൃഷി മന്ത്രി, ധനമന്ത്രി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരാതി നൽകിയതായും നഷ്ടപരിഹാരം കിട്ടാത്തപക്ഷം പ്രതിഷേധവുമായി രംഗത്ത് വരുമെന്നും ഏല സമിതി പ്രസിഡന്റ് വിജയകുമാറും സെക്രട്ടറി ചന്ദ്രശേഖരൻ പിള്ളയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.