കൊട്ടാരക്കര: കേരളത്തില്‍ ജീവിക്കുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളത്തില്‍ സാക്ഷരരാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭാഷ പഠിക്കുന്നതോടൊപ്പം കേരള സമൂഹവും മറുനാട്ടില്‍ നിന്ന് ഇവിടെയെത്തിയ തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിനും ഈ പദ്ധതി സഹായകരമാകുമെന്ന് 'ഭായി'മാരോട് ഹിന്ദിയില്‍ മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി കൊട്ടാരക്കര നഗരസഭയില്‍ സര്‍വേ ഫാറം പൂരിപ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊട്ടാരക്കര നഗരസഭ ചെയര്മാന് എ. ഷാജു അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍ പേഴ്സണ്‍ അനിതാ ഗോപകുമാര്‍, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എസ്.ആര്. രമേശ്, കൗണ്‍സിലര്‍മാരായ ജോളി പി. വര്‍ഗീസ്, തോമസ് പി. മാത്യു, ജി.സുഷമ, സുജ, ഷീല, പ്രേരക് സി. ഷീജ, ശശി കല, ജോണി ചക്കാല, മോഹനന് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.