കൊട്ടാരക്കര: എഴുകോൺ പോളിടെക്നിക് വിദ്യാർഥികളായ എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ ആക്രമണം. ബൈക്കുകളിൽ എത്തിയവരാണ് ആക്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
മെക്കാനിക്കൽ മൂന്നാം വർഷ വിദ്യാർഥികളായ എസ്.എഫ്.ഐ നെടുവത്തൂർ ഏരിയ സെക്രട്ടറി അംഗം എഴുകോൺ ചീരങ്കാവ് ഭരണിക്കാവിൽ വീട്ടിൽ പ്രജിൻ പ്രസാദ് (21), യൂനിറ്റ് അംഗം പരവൂർ പൊഴിക്കര സജീന മൻസിലിൽ മുഹമ്മദ് സാജിദ് (21) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ട് കോളജിന് മുന്നിലാണ് സംഭവം. പ്രജിനും സാജിദും കോളജിൽനിന്ന് പുറത്തേക്കിറങ്ങി വരവെ ബൈക്കിലെത്തിയ അക്രമികൾ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണശേഷം പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചു.
തലക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാജിദിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുകൈകൾക്കും പരിക്കേറ്റ പ്രജിൻ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. എഴുകോൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.