കൊട്ടാരക്കര: ജലക്ഷാമം നേരിടാന്‍ വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെക്ഡാം പദ്ധതി. ഇത്തിക്കര ആറിന് കുറുകെ 1.95 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. നിര്‍മാണപുരോഗതി അവസാന ഘട്ടത്തിലാണ്. 50 മീറ്ററോളം നീളവും 1.65 മീറ്റര്‍ ഉയരവുമുണ്ട്. പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളില്‍ തടസ്സമില്ലാതെ കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതി സഹായകമാകും. മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് നിര്‍മാണച്ചുമതല. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. പൂര്‍ത്തീകരണത്തിലൂടെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.