കോവിഡ് ബാധിച്ച് മരിച്ചു

കൊട്ടാരക്കര: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന കോട്ടാത്തല പണയിൽ പുന്നപള്ളിൽ വിജയ വിലാസത്തിൽ പരേതനായ കുമാരന്‍റെ മകൻ ഹരിദാസ് (48) മരിച്ചു.

ബി.ജെ.പി പ്രവർത്തകനായ ഹരിദാസ് തിരുവോണത്തിന് മുമ്പ് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ നടന്ന സമരത്തിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഹരിദാസിനു പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് മൈലത്തെ കോവിഡ് സെന്‍ററിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അനുഭവപെട്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചു മരിക്കുകയായിരുന്നു.

മാതാവ് ഭാരതി. ഭാര്യ റീന. സഹോദരൻ വിജയൻ. സഹോദരി. വിജയകുമാരി, ഗിരിജ, ഉഷ, ജയ. 

Tags:    
News Summary - covid death kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.