കൊട്ടാരക്കര: സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഏഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു.
പൊരീക്കൽ ആലുംമുക്ക് ചരുവിള പുത്തൻ വീട്ടിൽ അമലി(24)നെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതി നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശ്, എസ്.ഐ അനീസ്, എ.എസ്.ഐ അലക്സ്, സീനിയർ സി.പി.ഒ പ്രദീപ്കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.