കൊട്ടാരക്കര: കൊല്ലം-പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. മേലില മാവേലില്‍ വീട്ടില്‍ ഷിജു (43) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ആക്രമണത്തില്‍ മാനസികാഘാതമുണ്ടായ സ്ത്രീ ബോധരഹിതയായി വീണു.
സഹയാത്രികര്‍ പ്രതിയെ തടയുകയും യുവതിയെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ബസ് കൊട്ടാരക്കര കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിങ്ക് പൊലീസെത്തി യുവതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. കൊട്ടാരക്കര പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.