കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മറ ഒരുക്കാതെ പഴയ കെട്ടിടം പൊളിക്കാനാരംഭിച്ചതോടെ പൊടിശല്യം രൂക്ഷമായി. സാധാരണ പച്ചനിറത്തിലുള്ള വല ഉപയോഗിച്ച് കൊട്ടിടം മറച്ചാണ് പൊളിക്കൽ നടപടികളോ നിർമാണപ്രവർത്തനങ്ങളോ നടത്തുക. പ്രസവം, അത്യഹിത വിഭാഗങ്ങൾ തുടങ്ങി നിരവധി കിടപ്പുരോഗികൾ ഉള്ള താലൂക്ക് ആശുപത്രിയായിട്ടും സുരക്ഷാനടപടി എടുക്കാതെയാണ് ഈ നടപടി.
പൊടിശല്യവും വലിയ ശബ്ദങ്ങളും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നതായാണ് പരാതി. നവജാതശിശുക്കൾ, ശ്വാസംമുട്ടൽ ഉള്ളവർ എന്നിവരിൽ പൊടിശല്യം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ദിവസവും ആയിരത്തിൽ കൂടുതൽ ഒ.പിയും നൂറുകണക്കിന് കിടപ്പുരോഗികളുമാണ് ആശുപത്രിയിൽ.
നഗരസഭ, ആശുപത്രി അധികൃതർ, ആശുപത്രി നിർമാണ ചുമതലയുള്ളവർ എന്നിവർ ഇടപെട്ട് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന് രോഗികൾ പറയുന്നു. ആശുപത്രിക്ഷേമങ്ങളിൽ ശ്രദ്ധ ഉണ്ടാകേണ്ട എച്ച്.എം.സി അംഗങ്ങൾ കാലങ്ങളായി നോക്കുകുത്തികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.