കൊട്ടാരക്കര: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ചോർന്നൊലിക്കുന്നു. മഴ പെയ്താൽ പ്രിൻസിപ്പലിെൻറ മുറിയിൽ പോലും വെള്ളം നിറയും. അറ്റകുറ്റപ്പണികളില്ലാതെയും കെട്ടിടത്തിന് മുകളിൽ വെള്ളം കെട്ടിനിന്നും ഭിത്തികളും ബീമുകളും ഈർപ്പംപിടിച്ച് നശിക്കുകയാണ്. കെട്ടിടത്തിന് മുകളിൽ കയറാൻ പടികളില്ല. 1999ൽ നിർമിച്ച കെട്ടിടത്തിൽ ഇതു വരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങി മുറികളിലെല്ലാം പടരുകയാണ്. ഭിത്തികളും ബീമുകളും കുതിർന്നിരിക്കുകയാണ്. കാലക്രമേണ ബീമുകളിലെ കമ്പികൾ തുരുമ്പിക്കുകയും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചെയ്യും.
80 കുട്ടികൾ ഇവിടെ ടി.ടി.സി പഠിക്കുന്നുണ്ട്. ജില്ലയിലെ വിവിധ അധ്യാപക പരിശീലനങ്ങളും ഇവിടെയാണ് സംഘടിപ്പിക്കുന്നത്. ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതും ഇവിടെയെത്തുന്നവരെയും ജീവനക്കാരെയും വലയ്ക്കുന്നു. കെട്ടിടത്തിന് മുകളിലേക്ക് അപകടകരമാംവിധം മരച്ചില്ലകൾ കിടക്കുന്നു. മുമ്പ് മരം കടപുഴകി പഴയ ഓടിട്ട കെട്ടിടം തകർന്നിരുന്നു.
അഞ്ച് കോടി ചെലവിൽ ജില്ല വിദ്യാഭ്യാസ സമുച്ചയം നിർമിക്കാൻ സർക്കാർ പദ്ധതിയുണ്ടെങ്കിലും നടപടികളൊന്നും ആയിട്ടില്ല. അടിയന്തരമായി കെട്ടിട അറ്റകുറ്റപ്പണിക്ക് നടപടിയുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.