representational image

ജില്ല ശാസ്ത്രമേള നാളെ മുതൽ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: ജില്ല ശാസ്ത്രമേള, ജില്ല പ്രവൃത്തി പരിചയമേള, ജില്ല ഗണിത ശാസ്ത്രമേള, റവന്യൂ ഐ.ടി മേള, ജില്ല സാമൂഹിക ശാസ്ത്രമേള, വോക്കേഷനൽ എക്സ്പോ ആൻഡ് ഫെസ്റ്റ് എന്നിവ നവംബർ രണ്ട്, മൂന്ന് തീയതികളിലായി കൊട്ടാരക്കര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്‍റ് മേരീസ് എച്ച്.എസ്.എസ് കിഴക്കേക്കര, കൊട്ടാരക്കര മാർത്തോമ ഹൈസ്കൂൾ, കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടക്കും. 12 ഉപ ജില്ലകളിൽ നിന്നായി 3700ൽപരം വിദ്യാർഥികൾ പങ്കെടുക്കും.

ജില്ല ശാസ്ത്രോത്സവത്തിന്‍റെ ഉദ്ഘാടനം കൊട്ടാരക്കര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ. ഷാജു അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കര മുനിസിപ്പൽ വൈസ് ചെയർമാൻ അനിത ഗോപകുമാർ അധ്യക്ഷത വഹിക്കും. ഡോ. പി.കെ. ഗോപൻ സമ്മാനദാനം നിർവഹിക്കും.

ഉപജില്ലകളിൽ നിന്ന് ഓരോ മത്സരത്തിനും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭ്യമായ വിദ്യാർഥികളാണ് ജില്ലതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.പ്രവൃത്തി പരിചയമേള രണ്ടിന് കിഴക്കേക്കര സെന്‍റ് മേരീസ് എച്ച്.എസ്.എസിൽ നടത്തും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 27 ഇനം പ്രദർശന മത്സരങ്ങളും 35 ഇനം ഓൺ ദ സ്പോട്ട് മത്സരങ്ങളും ഉണ്ട്. 1165 വിദ്യാർഥികൾ പങ്കെടുക്കും.

രണ്ടിന് കൊട്ടാരക്കര മാർത്തോമാ ഹൈസ്കൂളിൽ നടക്കുന്ന ഗണിതശാസ്ത്രമേളയിൽ 14 ഇനങ്ങളിൽ 557 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. ശാസ്ത്രവിഭാഗം മത്സരം മൂന്നിന് കിഴക്കേക്കര സെന്‍റ് മേരീസ് എച്ച്.എസ്.എസിൽ നടത്തും. 10 ഇനങ്ങളിലാണ് മത്സരങ്ങൾ. 481 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. മൂന്നിന് കൊട്ടാരക്കര മാർത്തോമ ഹൈസ്കൂളിൽ നടത്തുന്ന സാമൂഹികശാസ്ത്രമേളയിൽ ഒമ്പത് ഇനങ്ങളിലായി 360 വിദ്യാർഥികൾ പങ്കെടുക്കും.

നവംബർ രണ്ട്, മൂന്ന് തീയതികളിലായി കൊല്ലം വിമലഹൃദയ എച്ച്.എസ്.എസിൽ നടക്കുന്ന ഐ.ടി മേളയിൽ ഏഴ് ഇനങ്ങളിലായി 299 വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി എക്സ്പോ രണ്ട്, മൂന്ന് തീയതികളിൽ കൊട്ടാരക്കര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചാണ് നടത്തുക. 

Tags:    
News Summary - District Science Fair from begins at Kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.