കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ​ർ​ക്കാ​ർ ന​ഴ്സി​ങ്​ കോ​ള​ജ് ആ​രം​ഭി​ക്കാ​ൻ സ​ജ്ജ​മാ​ക്കു​ന്ന കെ​ട്ടി​ടം

കൊട്ടാരക്കരയിലെ സർക്കാർ നഴ്സിങ്​ കോളജിന് അന്തിമ അനുമതി

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ​ർ​ക്കാ​ർ ന​ഴ്സി​ങ്​ കോ​ള​ജ് തു​ട​ങ്ങു​ന്ന​തി​ന് അ​ന്തി​മ അ​നു​മ​തി​യാ​യി. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഈ ​ആ​ഴ്ച മു​ത​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.

കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്​ സ്റ്റ​ഡീ​സി​നാ​ണ് (സി-​പാ​സ്) കോ​ള​ജി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. ബി.​എ​സ്​​സി ന​ഴ്സി​ങ്​ കോ​ഴ്സി​നാ​യി 40 സീ​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മാ​തൃ​ആ​ശു​പ​ത്രി​യാ​യി ന​ഴ്സി​ങ്​ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ൽ​നി​ന്ന് നേ​ര​ത്തേ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള ന​ഴ്സി​ങ്​ കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി​യും ല​ഭി​ച്ച​ശേ​ഷ​മാ​ണ് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​ന്തി​മാ​നു​മ​തി ന​ൽ​കി​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 30 ല​ക്ഷം രൂ​പ​യു​ടെ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ സി-​പാ​സ്​ പൂ​ർ​ത്തി​യാ​ക്കി.

സം​സ്ഥാ​ന ത​ല​ത്തി​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന എ​ൽ.​ബി.​എ​സ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ കൊ​ട്ടാ​ര​ക്ക​ര ന​ഴ്സി​ങ്​ കോ​ള​ജും ഉ​ൾ​പ്പെ​ടും. കൊ​ട്ടാ​ര​ക്ക​ര ഗ​വ. ഗേ​ൾ​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന് സ​മീ​പ​മു​ള്ള ഡ​യ​റ്റ് വ​ക കെ​ട്ടി​ട​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി സ​ജ്ജ​മാ​ക്കി​യ​ത്. ഇ​വി​ടെ ന​ഴ്സി​ങ്​ കോ​ള​ജി​ന്‍റെ ബോ​ർ​ഡു​ക​ൾ ര​ണ്ടു മാ​സം മു​ന്നേ സ്ഥാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കും. കൊ​ട്ടാ​ര​ക്ക​ര ഇ.​ടി.​സി​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി ന​ഴ്സി​ങ്​ കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന മു​റ​ക്ക്​ കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങും.

Tags:    
News Summary - Final approval for Govt Nursing College in Kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.