കൊട്ടാക്കര: ട്രാഫിക് സിഗ്നലിൽ പൊലീസിന്റെ നിർദേശപ്രകാരം സീബ്ര ലൈനുകളിൽ നിർത്തിയിടുന്ന ഓട്ടോകൾക്ക് എ.ഐ കാമറ വഴി പിഴ ഈടാക്കുന്നെന്ന് പരാതി. പുലമൺ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.
സിഗ്നലിൽ കാത്തുകിടക്കുന്ന ഓട്ടോകൾ പൊലീസ് നിർദേശപ്രകാരമാണ് സീബ്രാലൈനിലേക്ക് കയറ്റി നിർത്താറുള്ളതത്രെ. ഇങ്ങനെ നിർത്തുന്നവർക്ക് എ.ഐ കാമറ ദിവസവും വലിയ തുക പിഴയയായി ചുമത്തുന്നെന്നാണ് പരാതി. നിരീക്ഷണ കാമറകൾ അടുത്തിടെയാണ് പ്രവർത്തിച്ചു തുടങ്ങിയത്. പല ദിവങ്ങളിലായി 25,000 രൂപ വരെ പിഴ ലഭിച്ചവരുണ്ട്. വാഹനങ്ങളുടെ ലോൺ തിരിച്ചടവിന് വരെ വരുമാനമില്ലാത്തവർക്കാണ് കാമറവഴിയുള്ള പിഴ വലിയ ബാധ്യതയായത്. ട്രാഫിക് സിഗ്നലുകളിൽ തിരക്കൊഴിവാക്കാൻ ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ സീബ്രാലൈൻ കടന്നും മുന്നോട്ട് നിർത്താൻ പൊലീസുകാർ ആവശ്യപ്പെടാറുണ്ട്. ഇതു പാലിച്ചവരാണ് പിഴക്കെണിയിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.