മ​ഴ​വെ​ള്ളം ക​യ​റി ന​ശി​ച്ച കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ൽ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലെ 1100 ചാ​ക്ക്

ഭ​ക്ഷ്യ​ധാ​ന്യ ചാ​ക്കു​ക​ൾ 

വെള്ളം കയറി നശിച്ച 1100 ചാക്ക്ഭക്ഷ്യധാന്യം ജൈവ വളമാക്കും

കൊട്ടാരക്കര: മഴ വെള്ളം കയറി നശിച്ച തൃക്കണ്ണമംഗൽ സപ്ലൈകോ ഗോഡൗണിലെ 1100 ഭക്ഷ്യധാന്യ ചാക്കുകൾ ജൈവ വളത്തിനായി നൽകാൻ കലക്ടറുടെ ഉത്തരവ്. ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ഇത് ഗോഡൗണിൽ നിന്ന് ഉടൻ മാറ്റണമെന്നും കൊട്ടാരക്കര തഹസിൽദാർ പി.ശുഭൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

തുടർന്നാണ് വെള്ളിയാഴ്ച ഗോഡൗണിലെ നശിച്ച1100 ഭക്ഷ്യധാന്യ ചാക്കുകൾ ജൈവ വളത്തിനായി നൽകാൻ കലക്ടർ നിർദേശിച്ചത്.ജൈവ വളനിർമാണ രജിസ്ട്രേഷൻ ഉള്ളവർക്ക് ലേലത്തിലൂടെ ഈ ഭക്ഷ്യധാന്യ ചാക്കുകൾ സ്വന്തമാക്കാം.

ലേലം കൊള്ളാൻ ആൾക്കാർ എത്തിയില്ലെങ്കിൽ നഗരസഭയുടെ സ്ഥലത്ത് ചാക്കുകൾ കുഴിച്ചുമൂടുമെന്ന് ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു. ഒരാഴ്ച മുമ്പ് റേഷൻ കടകളിലേക്ക് കൊണ്ടുപോകാൻ അരി, പച്ചരി, ഗോതമ്പ് ചാക്കുകൾ ലോറിയിൽ കയറ്റുമ്പോഴാണ് അഴുകിയ വിവരം അറിഞ്ഞത്. ഇതിനിടെ ഒരു ലോഡ് കയറ്റിപ്പോയിരുന്നു. തുടർന്നും ലോഡ് ചെയ്യാൻ ശ്രമിച്ചത് കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ ചേർന്ന് തടഞ്ഞിരുന്നു. 

Tags:    
News Summary - food grains destroyed by water will be converted into organic fertilizer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.