നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

കൊട്ടാരക്കര: നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണവും പണവും വാങ്ങി മുങ്ങിയയാള്‍ 13 വര്‍ഷത്തിനുശേഷം പിടിയില്‍. രാമന്‍കുളങ്ങര കൊച്ചഴികത്ത് വീട്ടില്‍ ഷൈനാണ് എഴുകോണ്‍ പൊലീസിന്റെ പിടിയിലായത്.

2009ലാണ് കുഴിമതിക്കാട് ചൂരപൊയ്ക സ്വദേശിനി ഇയാള്‍ക്കെതിരെ എഴുകോണ്‍ പൊലീസിൽ പരാതി നല്‍കിയത്. ഒരുലക്ഷം രൂപയുടെ സ്വര്‍ണവും 33000 രൂപയുമാണ് ഇവരില്‍നിന്ന് നിധി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയത്.

അന്ന് പൊലീസ് ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കവെ ഷൈന്‍ ഒളിവില്‍ പോകുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 13 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Tags:    
News Summary - Frauding by promise of treasure-Accused arrested after 13 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.