??????????? ??????? ??????? ?????? ????? ??????? ???????? ?????? ??????? ??????????

ആളില്ലാത്ത സമയത്ത് വീട്ടിൽനിന്ന് 30 പവനും മൂന്ന് ലക്ഷം രൂപയും കവർന്നു

കൊട്ടാരക്കര: കിഴക്കേ തെരുവിൽ ആളില്ലാതിരുന്ന വീട്ടിൽ വൻ കവർച്ച. പറങ്കിമാംവിള വീട്ടിൽ ബാബു സ്കറിയയുടെ വീട്ടിൽനിന്നും 30 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ കവർച്ച നടന്നത്.

പുലമണിലെ വ്യാപാരിയായ ബാബു സ്കറിയയും കുടുംബവും ചികിത്സാ ആവശ്യത്തിനായി കഴിഞ്ഞ ശനിയാഴ്ച മുതൽ പെരുമ്പാവൂരിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡ്രൈവർ കാറെടുക്കാനെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് കുടുംബത്തെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.

പെരുമ്പാവൂരിൽ നിന്നും കുടുംബാംഗങ്ങൾ എത്തിയ ശേഷമാണ് നഷ്ടത്തിൻെറ വ്യാപ്തി വ്യക്തമായത്. വീട്ടിലെ അലമാരകളും മേശയുമെല്ലാം കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

വീട്ടിൽ ആളില്ലെന്നറിയാവുന്നവരും വീടുമായി ബന്ധമുള്ളവരുമാകാം കവർച്ചക്ക് പിന്നിലെന്നാണ് പോലീസിൻെറ പ്രാഥമിക നിഗമനം.

Tags:    
News Summary - gold theft in kottarakkara home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.