കൊട്ടാരക്കര: ആർ. ബാലകൃഷ്ണപിള്ളയുടെ പൂർണകായ പ്രതിമയും സാംസ്‌കാരിക നിലയവും കൊട്ടാരക്കരയിൽ സ്ഥാപിക്കാൻ സർക്കാർ സഹായം നൽകണമെന്ന് കേരള കോൺഗ്രസ് (ബി). ഇൗ ആവശ്യം മന്ത്രി കെ.എൻ. ബാലഗോപാലിനോട് ഉന്നയിച്ചു. മന്ത്രിയായശേഷം ആദ്യമായി കേരള കോൺഗ്രസ് (ബി) ഓഫിസിലെത്തിയപ്പോൾ ജില്ല പ്രസിഡൻറ് എ. ഷാജു ആണ് പാർട്ടിയുടെ ആവശ്യം അറിയിച്ചത്.
അനുഭാവപൂർണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. കൊട്ടാരക്കരയിലെ എൽ.ഡി.എഫ് നേതാക്കളോടൊപ്പമാണ് മന്ത്രി എത്തിയത്. കേരള കോൺഗ്രസ് (ബി) നേതാക്കളായ കെ. ശങ്കരൻകുട്ടി, ജേക്കബ് വർഗീസ് വടക്കടത്ത്, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, കൃഷ്ണൻകുട്ടി നായർ, വല്ലം രതീഷ്, ജോയിക്കുട്ടി എന്നിവർ പങ്കെടുത്തു. മുൻ എം.എൽ.എ പി. അയിഷാപോറ്റി, ജോർജ് മാത്യു, ഇന്ദുശേഖരൻ നായർ, മന്മഥൻ നായർ, സി. മുകേഷ്, എസ്. ആർ. രമേശ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.