കൊട്ടാരക്കര: കരീപ്ര - കടയ്ക്കോട് നാല് കിലോമീറ്റർ റോഡ് തകർന്നിട്ട് വർഷങ്ങളായി. റോഡ് നന്നാക്കുന്നതിനായി പൊതുമരാമത്ത് ഒരു വർഷം മുമ്പ് മെറ്റൽ ഇറക്കി കൂനകൂട്ടിയിരുന്നു. റോഡിന്റെ പുനർ നിർമാണം നടന്നിരുന്നില്ല. റോഡിൽ ഇറക്കിയ മെറ്റൽക്കൂനയിലെ പൊടിശല്യം മൂലം നാട്ടുകാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇവിടെ 50 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇതുവഴി ടിപ്പർ ലോറികൾ സർവിസ് നടത്തുന്നതിനാൽ പൊടി ശല്യം വർധിച്ചു വരുകയാണ്. ദിവസവും റോഡിൽ വെള്ളം ഒഴിച്ച് പൊടി ശല്യം ഇല്ലാതാക്കുകയാണ് നാട്ടുകാർ ചെയ്യുന്നത്. പ്രദേശവാസികൾ കരീപ്ര പഞ്ചായത്തിൽ ബന്ധപ്പെട്ടപ്പോൾ ടെൻഡർ എടുത്ത കരാറുകാരൻ പണി ഉപേക്ഷിച്ച് പോയതായാണ് അറിയാൻ കഴിഞ്ഞത്. പഞ്ചായത്ത് അധികൃതർ പുതിയ ടെൻഡർ വിളിക്കുകയോ നിലവിലെ കരാറുകാരനെ കൊണ്ട് റോഡ് പുനർനിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.