കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനെ വ്യക്​തിഹത്യ ചെയ്യാൻ സംഘടിത ഗൂഡാലോചന​​യെന്ന്​ കേരള കോൺഗ്രസ് (ബി)

കൊട്ടാരക്കര : മുൻസിപ്പൽ ചെയർമാനും കേരള കോൺഗ്രസ് (ബി) കൊല്ലം ജില്ലാ പ്രസിഡന്റുമായ എ.ഷാജുവിനെതിരെ സംഘടിത ഗൂഢാലോചനയാണ് അപവാദ പ്രചരണത്തിന് പിന്നിലെന്ന് കേരള കോൺഗ്രസ് (ബി) കൊല്ലം ജില്ലാ കമ്മറ്റി . ബി.ജെ.പിയും സംഘ പരിവാർ ശക്തികളും നടത്തുന്ന വികസന വിരുദ്ധമായ നിലപാടുകളെ എതിർക്കുന്നതാണ് മുൻസിപ്പൽ ചെയർമാനെതിരെ പ്രചാരവേല നടത്തുവാൻ പ്രേരിപ്പിക്കുന്നത്. എന്തിനേയും എതിർക്കുന്ന രാഷ്ട്രീയ സമീപനം ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.

കൊട്ടാരക്കര മുൻ സിപ്പാലിറ്റി ഭരണ നേതൃത്വം കേരള കോൺഗ്രസ് (ബി) ഏറ്റെടുത്ത നാൾ മുതൽ മുൻസിപ്പൽ ചെയർമാനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ കളിയാണ് ചിലർ നടത്തുന്നത്. ഏത് കുത്സിത മാർഗ്ഗം ഉപയോഗിച്ചും ചെയർമാനെ രാജി വയ്പ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാചയപ്പെട്ടപ്പോൾ ആണ് മറ്റൊരു നുണക്കഥയുമായി വർഗ്ഗീയ ശക്തികൾ രംഗത്ത് എത്തിയത്.അപക്വമതികളായ ഒരു പറ്റം ആളുകൾ ആണ് കുപ്രചരണങ്ങൾക്ക് പിന്നിലുള്ളത്.

സാമൂഹിക വിരുദ്ധ പ്രവർത്തനത്തേയും അക്രമങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമീപനം കേരള കോൺഗ്രസ് (ബി) യ്ക്ക് ഇല്ല . കുറ്റവാളികൾക്കും കൊലപാതകികൾക്കും അഭയം നൽകുന്നവർ ആണ് കൊട്ടാരക്കരയിൽ നടന്ന ആംബുലൻസ് ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണം നടത്തുന്നത്. സത്യസന്ധമായും രാഷ്ട്രീയ ഇടപെടലുകൾ ഒന്നും തന്നെ ഇല്ലാതെയും ഉള്ള അന്വഷണം വഴി യഥാർത്ഥ കുറ്റവാളികളെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വഷണത്തെ വഴി തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. വർഗ്ഗീയത എടുത്തുയർത്തി നാട്ടിൽ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇത്തരം വ്യാജ പ്രചരണ ങ്ങൾ കൊണ്ടൊന്നും കേരള കോൺഗ്രസ് (ബി) പാർട്ടിയേയോ നേതാക്കളേയോ തകർക്കാൻ കഴിയില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Kerala Congress (B) on conspiracy against kottarakara Municipal chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.