കൊട്ടാരക്കര: കൊട്ടാരക്കര ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭയായി മാറിയതിന്റെ പ്രഖ്യാപനവും ഹെൽത്ത് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
എം.എൽ.എ ഫണ്ടിൽനിന്ന് 1.20 കോടി ചെലവഴിച്ച് നവീകരിച്ച ഗാന്ധിമുക്ക് എസ്.പി ഓഫിസ്-ഇ.ടി.സി റോഡിന്റെ ഉദ്ഘാടനവും ജില്ലയിൽ ആദ്യമായി തയാറാക്കിയ ജില്ല ബജറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നഗരസഭയിലെ 21, 24 വാർഡുകളായ നീലേശ്വരം, ഗാന്ധിമുക്ക് എന്നിവിടങ്ങളിലാണ് ഡിജിറ്റൽ സാക്ഷരത കാമ്പയിൻ ആദ്യം പൂർത്തിയായത്.
രണ്ട് വെൽനെസ് സെന്റർ തുടങ്ങുന്നതിന് 82 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുടർപ്രവർത്തനങ്ങൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്. തൃക്കണ്ണമംഗലും മുസ്ലിം സ്ട്രീറ്റിലുമാണ് ആരംഭിക്കുന്നത്.
ഇതിൽ തൃക്കണ്ണമംഗലിലെ കേന്ദ്രമാണ് ആദ്യം തുടങ്ങുന്നത്. ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നിങ്ങനെയാണ് ജീവനക്കാർ. നഗരസഭയിലെ ജലസ്രോതസ്സുകൾ, ജലലഭ്യത, ജലദൗർലഭ്യം, ആവശ്യകത എന്നിവ സംബന്ധിച്ച് സമഗ്രപഠനം നടത്തിയാണ് ജലബജറ്റ് തയാറാക്കിയത്.
ഹരിതകേരള മിഷന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.