ജോൺസൺ

വധശ്രമ കേസ്​ പ്രതി അറസ്​റ്റിൽ

കൊട്ടാരക്കര: വധശ്രമ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അണ്ടൂർ വിളയിൽ പുത്തൻ വീട്ടിൽ ജോൺസണാണ് (70) അറസ്റ്റിലായത്. വാളകം അണ്ടൂർ പെരുമ്പയിൽ വീട്ടിൽ സാമുവലിനെ (59) വധിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.

പെരുമ്പ ജങ്​ഷനിലെ ചായക്കടയിലിരുന്ന് ചായ കുടിക്കുകയായിരുന്ന സാമുവലിനെ പ്രതി ജോൺസൺ കടയിലുണ്ടായിരുന്ന ശീതളപാനീയത്തിന്‍റെ കുപ്പി അടിച്ചുടച്ച് കഴുത്തിനു കുത്താൻ ശ്രമിക്കുകയായിരുന്നു. ആരകമണം സാമുവൽ കൈകൊണ്ട് തടയുകയായിരുന്നു.

ആക്രമണത്തിൽ ജോൺസന്‍റെ കൈമുട്ടുകൾക്കും ചെവികൾക്കും പരിക്കേറ്റു. സാമുവലിനെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - murder Attempt case accused Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.