കൊട്ടാരക്കര: കൊലപാതക കേസിലെ പ്രതി ചാരായവും കോടയുമായി എക്സൈസ് പിടിയിലായി. തേവലപ്പുറം പടിഞ്ഞാറ് ആലോട്ട് അഴികത്ത് പുത്തൻ വീട്ടിൽ തെക്കേതിൽ വാടകക്ക് താമസിക്കുന്ന നെടുമങ്ങാട് വേങ്കോല സ്വദേശി സതീഷൻ(48)ആണ് പിടിയിലായത്.
സതീശൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒരു ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനായി തയാറാക്കിയ 80 ലിറ്റർ കോടയും പിടികൂടി. നെടുമങ്ങാട് വേങ്ങയിലുണ്ടായ കൊലപാതക കേസിൽ പ്രതിയായ ഇയാൾ അവിടുന്ന് താമസം മാറുകയായിരുന്നു. തേവലപ്പുറം ഭാഗത്ത് ചാരായം വാറ്റുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പ്രിവന്‍റീവ് ഓഫീസർ പ്രസാദ് കുമാർ ജെ. ആർ, ഗിരീഷ് എം.എസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന, സിവിൽ എക്സൈസ് ഓഫീസർ പ്രേംരാജ്, സുജിൻ, ഹരിപ്രസാദ്, ജിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.