കൊട്ടാരക്കര: ഓരോ ദിവസവും വേനൽമഴ ഒഴിഞ്ഞുമാറുന്നത് വാഴക്കർഷകരുടെ നെഞ്ചിൽ ചൂടേറ്റുന്നു. വരൾച്ച ഏറ്റവും ബാധിക്കുന്നത് വാഴക്കൃഷിയെയാണ്. കുളക്കട, മൈലം, വെട്ടിക്കവല പഞ്ചായത്തുകളിലായി പതിനായിരത്തിലധികം വാഴകളാണ് വേനലിൽ കരിഞ്ഞുണങ്ങിയത്. വേനൽച്ചൂട് ഏറെ ബാധിച്ചത് വെട്ടിക്കവല, മൈലം പഞ്ചായത്തിലെ വാഴക്കൃഷിയെയാണ്.
വെട്ടിക്കവലയിൽ മാത്രം അയ്യായിരത്തോളം വാഴകളാണ് പിണ്ടി പഴുത്ത് ഒടിഞ്ഞുവീണത്. ഏലാകളിൽ കുളങ്ങൾ കുത്തി വെള്ളമൊഴിച്ചിട്ടും രക്ഷയില്ലെന്ന് കർഷകർ പറയുന്നു. ഏറെനാൾ വെള്ളം കോരി കുലച്ച വാഴകളാണ് വിളവെത്തും മുമ്പേ ഒടിഞ്ഞുവീഴുന്നത്.
കാട്ടുപന്നി ശല്യെത്ത പ്രതിരോധിച്ചാണ് ചുരുക്കം കർഷകർ വാഴക്കൃഷി നടത്തുന്നത്. കുറച്ചെങ്കിലും വേനൽമഴ ലഭിച്ചിരുന്നെങ്കിൽ ആശ്വാസമായേനെ. വിളകൾ ഇൻഷുർ ചെയ്തിട്ടില്ലാത്തവരാണ് ഏറെയും.
അതിനാൽതന്നെ ചുരുക്കം പേർക്കേ നഷ്ടപരിഹാരം ലഭിക്കൂ. വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചാൽ എല്ലാ കർഷകർക്കും നഷ്ടപരിഹാരം ലഭിക്കുെമങ്കിലും അതിനുള്ള നടപടികളില്ല. വെള്ളപ്പൊക്കം, കാറ്റ്, വന്യജീവിഅക്രമം എന്നിവയിലെ നഷ്ടപരിഹാരം വരൾച്ചക്ക് ലഭിക്കുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.