പെരുമ്പാമ്പ് ഇഴയുന്നതിന്‍റെ വിഡിയോ ദൃശ്യത്തിൽ നിന്ന്

നഗരമധ്യത്തിലെ പഴക്കടയിൽ പെരുമ്പാമ്പ് കയറി; രാത്രി മുഴുവൻ തെരഞ്ഞിട്ടും കണ്ടെത്താനായില്ല

കൊട്ടാരക്കര: അർധരാത്രിയിൽ നഗരമധ്യത്തിൽ നടുറോഡിൽ കണ്ട പെരുമ്പാവ് ഇഴഞ്ഞു കയറിയത് പഴക്കടയിലേക്ക്. വനം വകുപ്പെത്തി തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.  ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെ കൊട്ടാരക്കര ചന്തമുക്കിലാണ് സംഭവം.

കാറിലെത്തിയ യുവാക്കളാണ് റോഡിന് കുറുകെ പെരുമ്പാമ്പിഴയുന്നത് കണ്ടത്. കാർ നിർത്തിയ ഇവർ പാമ്പിഴഞ്ഞു പോകുന്നത് വിഡിയോയിൽ പകർത്തി. അപ്പോഴേക്കും പാമ്പ് റോഡുവശത്തുള്ള ടാർ പാളിൻ കൊണ്ട് മറച്ച പഴക്കടയിലേക്ക് ഇഴഞ്ഞു കയറി അപ്രത്യക്ഷമായി.

കടക്കു മുന്നിൽ എഴുതി വെച്ചിരുന്ന ഉടമയുടെ നമ്പറിൽ വിളിച്ച് യുവാക്കൾ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉടമ പത്തനാപുരം വനം വകുപ്പ് ഓഫിസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെ മുഴുവൻ സാധനങ്ങളും പുറത്തെടുത്ത് മുക്കുംമൂലയും അരിച്ചുപെറുക്കിയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താനായില്ല.

പുലർച്ചെ അഞ്ചര മണി വരെ തെരച്ചിൽ നടത്തി. പാമ്പ് ഓടവഴി ഇഴഞ്ഞുപോയിരിക്കാമെന്നാണ് കരുതുന്നത്. 

Tags:    
News Summary - python enters fruit stall in kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.