കൊട്ടാരക്കര: എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസില്‍ ആര്.എസ്.എസ് അനുഭാവി അറസ്റ്റില്‍. കരീപ്ര മടന്തകോട് രാഹുല്‍ നിവാസില്‍ രാഹുല്‍ രാധാകൃഷ്ണനെയാണ് (30) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികളായ ഉമ്മന്നൂര്‍ വിലങ്ങറ ആഞ്ജന വീട്ടില്‍ ആദിഷ് കൃഷ്ണന് (24), പള്ളിമണ്‍ മീയണ്ണൂര്‍ കുളങ്ങുവിള വീട്ടില്‍ റിജോ രാജ് (34) എന്നിവരെ കഴിഞ്ഞദിവസം കടയ്ക്കോടുനിന്ന് പിടികൂടിയിരുന്നു.
എസ്.എഫ്.ഐ നെടുവത്തൂര്‍ ഏരിയ പ്രസിഡന്റും ഡി.വൈ.എഫ്.ഐ നെടുമണ്‍കാവ് മേഖല കമ്മിറ്റി അംഗവുമായ മടന്തകോട് കേളിയില്‍ അഭിരാം ബാബു, എസ്.എഫ്.ഐ വാക്കനാട് യൂനിറ്റ് അംഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ മടന്തകോട് മോഹന വിലാസത്തില്‍ ആദിത്യന് എന്നിവര്‍ക്കാണ് ആര്.എസ്.എസ് ആക്രമണത്തില്‍ പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 8.30ന് മടന്തകോട് ചോതിമുക്കിലാണ് സംഭവം. നെടുമണ്കാവില്നിന്ന് കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു അഭിരാമും ആദിത്യനും. ചോതിമുക്കില്നിന്ന് മടന്തകോടേക്ക് തിരിഞ്ഞപ്പോള്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികളും വാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിടിയിലായ രാഹുലിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.