തെരുവുനായ് ശല്യം രൂക്ഷം; ആട് വളർത്തൽ പ്രതിസന്ധിയിൽ

കൊട്ടാരക്കര: കൊട്ടാരക്കര മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ ആട് വളർത്തൽ പ്രതിസന്ധിയിൽ. വെളിയം, ഉമ്മന്നൂർ, വെളിനല്ലൂർ, പൂയപ്പള്ളി, കൊട്ടാരക്കര മേഖലകളിൽ കോഴി, ആട്, പശുക്കിടാങ്ങൾ എന്നിവയെ വളർത്താൻ കഴിയാത്ത അവസ്ഥയാണ്.

ആറ് മാസത്തിനിടെ പൂയപ്പള്ളിയിൽ 20ൽപരം ആടുകളെയാണ് തെരുവുനായ് കടിച്ചുകൊന്നത്. വീടിന്‍റെ പറമ്പിലും പാടത്തും കെട്ടുന്ന വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്.

സർക്കാറിന്‍റെ വിവിധ പദ്ധതികൾ വഴി പാവപ്പെട്ടവർക്ക് ലഭിക്കുന്ന കോഴികളെ വളർത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഈ മേഖലകളിൽ കൂടുകൾ തകർത്താണ് കോഴികളെ നായ്ക്കൾ കൊന്നുതിന്നുന്നത്.

വീടുകളിൽ വളർത്തുന്ന നായ്ക്കളെ തെരുവുനായ്ക്കൾ കൂട്ടമായെത്തി കടിക്കുന്നതും ബുദ്ധിമുട്ടായി. ദിവസംതോറും കൊട്ടാരക്കര മേഖലയിൽ വളർത്തുമൃഗങ്ങളെ തെരുവുനായ് ആക്രമിക്കുന്നത് പതിവാകുന്നു.

എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ പഞ്ചായത്തിനും കൂടുതൽ നഗരസഭയിലും തുക നീക്കിവെച്ചിട്ടുണ്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Tags:    
News Summary - Street dog harassment is rampant-Goat farming is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.