പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കൊട്ടാരക്കര: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സൈനികരായ രണ്ട് യുവാക്കളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല രോഹിണി മന്ദിരത്തിൽ ഈശ്വർ ചന്ദ്രൻ (27), പാവുമ്പ മണപ്പള്ളി നോർത്ത് അനു ഭവനിൽ അനു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി കൊട്ടാരക്കര മിനിർവ തിയറ്ററിന് സമീപം മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതികളുടെ സുഹൃത്തായ മിഥുനെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോകുന്നതിന് പൊലീസ് വാഹനത്തിൽ കയറ്റി.

ഈ സമയം മദ്യപിച്ചെത്തിയ പ്രതികൾ അക്രമാസക്തരാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് കൺേട്രാൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരും കൊട്ടാരക്കര സ്റ്റേഷനിലെ രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തുകയും പ്രതികളെ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകുകയും ചെയ്തു.

വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നതിനിടയിൽ ഈശ്വർ ചന്ദ്രൻ കൈയിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ പ്രശാന്ത്, എസ്.ഐ ദീപു, എസ.ഐ ഹബീബ്, എസ്.ഐ ആഷിർ കോഹൂർ, എ.എസ്.ഐ സുരേഷ്കുമാർ, സി.പി.ഒ ശ്രീരാജ്, സി.പി.ഒ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The accused who attacked the police officers were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.